ബി എസ് എഫ് ജവാന്‍ കുരുവട്ടൂര്‍ എടക്കിനാര്‍ബത്ത് വീട്ടില്‍ ഇ റിനീഷ് കുമാര്‍, മാതാവ് ഇ ശ്രീമതി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കോഴിക്കോട്: കുരുവട്ടൂരില്‍ ബി എസ് എഫ് ജവാനേയും അമ്മയേയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചുവെന്ന് പരാതി. പരിക്കേറ്റ റിനീഷും അമ്മ ശ്രീമതിയും ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബി എസ് എഫ് ജവാന്‍ കുരുവട്ടൂര്‍ എടക്കിനാര്‍ബത്ത് വീട്ടില്‍ ഇ റിനീഷ് കുമാര്‍, മാതാവ് ഇ ശ്രീമതി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പുലര്‍ച്ചെ ഒരു മണിക്ക് നാല് പേരടങ്ങിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അയല്‍ക്കാരനായ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനും കൂട്ടുകാരുമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്നു സംഘമെന്നാണ് ആരോപണം.
മുഖത്തും വാരിയെല്ലിനും പരിക്കേറ്റ് റിനീഷും നാഭിക്കും കഴുത്തിനും പരിക്കേറ്റ് അമ്മയും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടികജാതിക്കാരനായ റിനീഷ് കുമാര്‍ 17 വര്‍ഷമായി ബി എസ് എഫില്‍ ജോലി ചെയ്യുന്നു. ഒരുമാസം മുമ്പാണ് അവധിക്ക് വന്നത്. അടുത്ത മാസം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇരിക്കെയാണ് സംഭവം.
