വെള്ളിയാഴ്ച നാല് നില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്നും ചാടുകയായിരുന്നു. 

മുംബൈ: രോഗവും കടബാധ്യതയും മൂലം ഡിപ്രഷനിലായിരുന്ന ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസിലെ മുതിര്‍ന്ന ടെക്നീഷനായ ഷൈലഷേ സിംഗ് ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച നാല് നില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്നും ചാടുകയായിരുന്നു. 

സാമ്പത്തിക പ്രതിസന്ധി മൂലം നാല് മാസത്തോളമായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേസ് ശമ്പളം നല്‍കിയിരുന്നില്ല. പിന്നാലെ ജെറ്റ് എയര്‍വേസ് സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തി.കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഷൈലേഷിന് ഉണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ക്യാന്‍സര്‍ രോഗബാധിതനായ ഷൈലേഷ് കീമോതെറാപ്പി ചെയ്തുവരികയായിരുന്നു. ഷൈലേഷിന്‍റെ മകനും ജെറ്റ് എയര്‍വേസിലാണ് ജോലി ചെയ്തിരുന്നത്.