ഇടുക്കി: മൂന്നാറിൽ തോട്ടം തൊഴിലാളിയായ ഇതരസംസ്ഥാന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അയൽക്കാരൻ പീറ്ററിനെതിരെ ഇരുപത്തൊന്നുകാരി പൊലീസിൽ പരാതി നൽകി. ഒളിവിലുള്ള പീറ്ററിനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ പണിയെടുക്കുന്ന ഝാർഖണ്ഡ് സ്വദേശിയായ യുവതിയാണ് പീറ്ററിനെതിരെ പരാതി നൽകിയത്. നിരന്തരമായി ഇയാൾ പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ഇരുപത്തിമൂന്നിന് കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളംവച്ച് ആളെക്കൂട്ടി രക്ഷപ്പെട്ടു. എന്നാൽ പീറ്ററിന്‍റെ ശല്യം പിന്നീടുമുണ്ടായി.

Read more: ഉത്ര കേസ്: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും എട്ടുമണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചു

ഉപദ്രവം തുടർക്കഥയായപ്പോൾ പെൺകുട്ടി ജോലി ചെയ്യുന്ന കമ്പനിയിൽ പരാതിപ്പെട്ടു. തുടർന്ന് കമ്പനിയുടെ നി‍ർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ പരാതിയെത്തിയെന്ന് വ്യക്തമായതോടെ പീറ്റർ ഒളിവിൽ പോയി. പീറ്ററിന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ടെന്നും മൂന്നാ‍ർ പൊലീസ് അറിയിച്ചു.

Read more: വ്യാജ വാറ്റ് കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗ്യഹനാഥന്‍റെ മരണം; രണ്ട് സുഹൃത്തുക്കള്‍ റിമാന്‍റില്‍