ലുധിയാന: പഞ്ചാബിൽ ടിക് ടോക്ക് താരത്തിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ടിക് ടോക് താരം ശിവാനി ഖുനിയാനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ആരിഫ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ചയാണ് ശിവാനിനെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകൻ നീരജ് സ്ഥാപനം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ ശിവാനിയെ ആരാണ് കൊലപ്പെടുത്തിയതെന്ന് വലിയ ചർച്ചയായി. 

ശിവാനിയുടെ ടിക്ടോക് ആക്കൗണ്ടിൽ നിന്ന ശനിയാഴ്ച്ച രാത്രി ചില വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. താൻ ഹരിദ്വാറിലേക്ക് പോകുകയാണെന്ന് വീട്ടുകാർ ശിവാനിയുടെ ഫോണിൽ നിന്നു സന്ദേശവും കിട്ടിയിരുന്നു. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. തടർന്നാണ് അയൽവാസിയായ ആസിഫിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. 

ഇയാൾക്കെതിരെ കുടുംബം നേരത്തെ ശിവാനിയെ ശല്യപ്പെടുത്തിയതിന് പരാതി നൽകിയിരുന്നു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തു വന്നത്. അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് ശിവാനി അംഗീകരിച്ചില്ല. 

തുടർന്ന് നിരന്തരം ഇയാൾ ശിവാനിയെ ശല്യപ്പെടുത്തി. പിന്നീട് വിഷയത്തിൽ പൊലീസ് ഇടപെട്ടതോടെ ഇയാൾ പിൻവാങ്ങിയെങ്കിലും. വെള്ളിയാഴ്ച്ച രാത്രി ശിവാനിയുടെ ബ്യൂട്ടി പാര്‍ലറിൽ എത്തി. പരാതി നൽകിയതിനെ ക്കുറിച്ച് തർക്കമുണ്ടാകുകയും ദുപ്പട്ട കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി. 

സംഭവത്തിന് ശേഷം ശിവാനിയുടെ ഫോണില്‍ നിന്ന് ഇയാളാണ് ബന്ധുക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്. കൂടാതെ ശിവാനി ജീവിച്ചിരുപ്പുണ്ടെന്ന് തോന്നിപ്പിക്കാന്‍ ടിക് ടോക് അക്കൗണ്ടില്‍ നിന്ന് ചില വീഡിയോകൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമായിരുന്നു ശിവാനി.