ദില്ലി: ജവഹർലാൽ നെഹ്റു സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥിര താമസമാക്കിയ ഋഷി ജ്വോഷ്വാ തോമസിനെയാണ് പഠന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷം എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു.

അധ്യാപകന് ഇ-മെയിലില്‍ ലഭിച്ച ആത്മഹത്യാ കുറിപ്പിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിത്. വിദ്യാർത്ഥി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും