മെ​ക്സി​ക്കോ സി​റ്റി: കിഴക്കന്‍ മെക്സിക്കോയില്‍ മാധ്യമപ്രവര്‍ത്തകന് അതിദാരൂണമായ അന്ത്യം. മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തലവെട്ടി മാറ്റിയാണ് ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചത്.

ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. എ​ൽ മു​ണ്ടോ ഡെ ​വെ​രാ​ക്രൂ​സ് പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​ണ് ഇ​ദ്ദേ​ഹം. മോ​ട്ടോ​ർ സൈ​ക്കി​ളി​നു സ​മീ​പ​മാ​ണ് 41-കാ​ര​നാ​യ ജൂ​ലി​യോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം 2019ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന രാജ്യങ്ങളില്‍ മുന്നിലാണ് മെക്സിക്കോ. 

ഈ ​വ​ർ​ഷം മാ​ത്രം ഇ​തു​വ​രെ അ​ഞ്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണു രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. 20 വ​ർ​ഷ​ത്തി​നി​ടെ 100-ൽ ​അ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്ക്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 

അ​തേ​സ​മ​യം, ജൂ​ലി​യോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ക്കാ​രാ​യാ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​രാ​ക്രൂ​സ് പോ​ലീ​സ് മേ​ധാ​വി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഹ്യൂ​ഗോ ഗു​ട്ടി​റ​സ് അറിയിച്ചു.