പാറ്റ്ന: ബീഹാറിലെ മധുബാനിയിൽ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ സംഗം വെടിവച്ച് കൊന്നു. പാൻദോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർസോപാഹി ബസാറിൽ ഇന്നലെ വൈകിട്ടാണ് ആക്രമണം.

പ്രദീപ് മണ്ഡൽ എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. സുശിൽ ഷാ, അശോക് കമ്മത്ത് എന്നിവരാണ് വെടിയുതിർത്തത്. ഇവർ ഒളിവിലാണ്. പ്രദീപിന്റെ വയറിലാണ് വെടിയേറ്റത്. രണ്ട് ബുള്ളറ്റുകൾ ശരീരത്തിൽ തറഞ്ഞുകയറി. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.

ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപ്പത്രമായ ദൈനിക് ജാഗരണിന്റെ മധുബാനി ലേഖകനായിരുന്നു ഇദ്ദേഹം. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.