സാന്‍റിയാഗോ: അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച പോണ്‍ വീഡിയോയില്‍ പ്രത്യേക്ഷപ്പെട്ട യുവതികള്‍ക്ക് വന്‍തുക നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. അമേരിക്കയിലെ സാന്‍റിയാഗോയിലെ സുപ്പീരിയര്‍ കോടതിയുടെതാണ് വിധി.  99 ദിവസം നീണ്ട വിചാരണകള്‍ക്ക് ഒടുവിലാണ് 22 യുവതികളെ ഒരു പോണ്‍ വീഡിയോ നിര്‍മ്മാതാവ് വഞ്ചിച്ചെന്നും ഇവരെ ചൂഷണം ചെയ്തെന്നും കണ്ടെത്തിയത്. ജഡ്ജിയായ കെവിന്‍ എ എന്‍ റൈറ്റ് യുവതികളുടെ വീഡിയോകളും ചിത്രങ്ങളും ഉടന്‍ തന്നെ പോണ്‍ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യാനും വിധിച്ചിട്ടുണ്ട്.

22 യുവതികള്‍ക്കായി 91 കോടി രൂപ നഷ്ടപരിഹാരം ലഭിക്കുക. വിദേശത്തെ കോടീശ്വരന്മാര്‍ക്ക് ഡിവിഡി ആയി അയച്ചു കൊടുക്കാനാണെന്നും ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും വാക്ക് പറഞ്ഞാണ് യുവതികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചത്. മാത്രമല്ല യുവതികളെ നിര്‍ബന്ധപൂര്‍വം ചിത്രങ്ങളില്‍ അഭിനയിപ്പിക്കുക ആയിരുന്നുവെന്നും വ്യക്തമായതായി കോടതി പറഞ്ഞു. 

ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് സാന്‍ഡിയാഗോയില്‍ വെച്ചായിരുന്നു. യു എസിലെ തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഷൂട്ടിംഗിനായി ഇവിടെ എത്തിയത്. സംഭവത്തില്‍ സംശയം തോന്നിയ ഒരു സ്ത്രീ ഇതില്‍ നിന്നും പിന്മാറാന്‍ നിശ്ചയിച്ചു. വീഡിയോകള്‍ ഓണ്‍ലൈനിലൂടെ പുറത്തെത്തിയത് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. 

യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ ഗേള്‍ഡ് ഡൂ പോണ്‍ വെബ്‌സൈറ്റ് നിര്‍മാതാവും മറ്റ് അംഗങ്ങളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകള്‍ക്ക് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്. ഗേള്‍ഡ് ഡൂ പോണ്‍ സൈറ്റ് സിഇഒ മൈക്കല്‍ ജെ പ്രാട്ടിനെതിരെയാണ് യുവതികള്‍ കേസ് നല്‍കിയത്. 

അതേ സമയം കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേസിലെ പ്രതികള്‍ക്കെതിരെ കോടതി സെക്സ് ട്രാഫിക്കിംഗ്, ചതി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കും എന്ന് വിധിച്ചിരുന്നു.