തിരുവനന്തപുരം: വാളയാർ പോക്സോ കേസിൽ ജുഡീഷ്യൽ കമ്മീഷന് സർക്കാരിന് റിപ്പോർട്ട് നൽകി. പി കെ ഹനീഫ കമ്മീഷനാണ് റിപ്പോർ‍ട്ട് സമർപ്പിച്ചത്. 

വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ പ്രതികളായിരുന്ന അ‍ഞ്ചില്‍ നാലുപേരെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി നേരത്തെ വിട്ടയച്ചിരുന്നു. ഇതിന് ശേഷം പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ ഹൈക്കോടതി ഇവരെ വീണ്ടും അറസറ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു. 

പൊലീസ് അന്വേഷണത്തിൽ ​ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുയ‌ർന്നതിന് പിന്നാലെയാണ് സ‌ർക്കാ‌ർ ഇക്കാര്യം അന്വേഷിക്കാൻ കമ്മീഷനെ നിയോ​ഗിച്ചത്.