കടവന്ത്രയിൽ ഭാര്യയെും രണ്ട് ആൺകുട്ടികളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടവന്ത്രയിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്
എറണാകുളം: കടവന്ത്രയിൽ ഭാര്യയെും രണ്ട് ആൺകുട്ടികളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ( Kadavanthara Murder) ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പ്രതിയായ ഭർത്താവിന്റെ മൊഴി.. കടവന്ത്രയിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നാരായണൻ പൊലീസിന് മൊഴി നൽകി.
ഇന്നലെ രാവിലെ 9.30 ഓടെ കടവന്ത്ര മട്ടലിൽ ക്ഷ്രേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം.കടവന്ത്രയിൽ പൂക്കളൾ വിൽപ്പന നടത്തുന്ന നാരായണന്‍റെ സഹോദരി വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് നാരായണന്‍റെ ഭാര്യ ജോയയും എട്ട് മയസ്സുള്ള മകൻ ലക്ഷ്മികാന്ത്, നാല് വയ്യസുള്ള അശ്വന്ത് എന്നിവരെ കിടപ്പു മുറിൽ മരിച്ച നിലയിലും നാരായണനെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിലും കണ്ടത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭാര്യയും കുട്ടികളും മരിച്ചിരുന്നു.
കടവന്ത്രയിൽ വർഷങ്ങളായി പൂക്കളുടെ മൊത്ത കച്ചവടക്കാരനാണ് തമിഴ്നാട് ഡെക്കിനികോട്ട സ്വദേശി നാരായണൻ. അടുത്തകാലത്തുണ്ടായ സാന്പത്തിക പ്രശ്നം കാരണമാണ് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നാരായണൻ പറഞ്ഞു. ഭാര്യയ്ക്കും കുട്ടികൾക്കും ഉറക്ക ഗുളിക കൊടുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മൂവരും മരിച്ചില്ല. പിന്നീട് ഷൂലെയ്സ് ഉപയോഗിച്ച് ഇവരെ കഴുത്ത് മറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് നാരായണൻ മൊഴി നൽകി. അപകട നില തരണ ചെയ്ത നാരായണനെതിരെ തേവര പോലീസ് കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. മരിച്ച് മൂന്ന് പേരുപടെയും ഇന്ക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു.
