സനു മോഹന്റെ കാർ കഴിഞ്ഞ തിങ്കൾ പുലർച്ചെ രണ്ടു മണിക്കാണ് ചെക്പോസ്റ്റ് കടന്നുപോയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

കൊച്ചി: കളമശ്ശേരിയിൽ 13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത കൂടുന്നു. കാണാതായ അച്ഛൻ തൃക്കാക്കര സ്വദേശി സനുമോഹന്‍റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്ന് പോയതായി പൊലീസ് സ്ഥിരീകരിച്ചു. സനു മോഹന്റെ കാർ കഴിഞ്ഞ തിങ്കൾ പുലർച്ചെ രണ്ടു മണിക്കാണ് ചെക്പോസ്റ്റ് കടന്നുപോയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാർ കണ്ടെത്തുന്നതിനായി കോയമ്പത്തൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

തിങ്കൾ ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മൽ റെഗുലർ കം ബ്രിഡ്ജിനു സമീപം സനു മോഹന്റെ പതിമൂന്നുകാരിയായ മകൾ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. സനു മോഹനായി പുഴയിലടക്കം തിരച്ചിൽ നടത്തിയിരുന്നു. വാഹനം അതിർത്തി കടന്നതോടെ സംഭവത്തിൽ ദുരൂഹതകൾ ഏറുകയാണ്.