മലപ്പുറം:  കല്‍പകഞ്ചേരിയല്‍ പ്രായ പൂര്‍ത്തയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അറബി കോളേജ് അധ്യാപകനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കോളേജിലെ മറ്റ് പെൺകുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്നറിയാൻ ചൈല്‍ഡ് ലൈനും അന്വേഷണം തുടങ്ങി.

കല്‍പ്പകഞ്ചേരി വാരാണക്കര സ്വദേശിയായ സലാഹുദ്ദീൻ തങ്ങളാണ് പോക്സോ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയത്.കോളേജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.വിവാഹിതനായ ഇയാല്‍ അത് മറച്ചുവച്ചാണ് പെൺകുട്ടിയോട് അടുത്തതും പീഡിപ്പിച്ചതും.

എ.പി.വിഭാഗം സുന്നി സംഘടനയിലെ സജീവ പ്രവര്‍ത്തകനായ സലാഹുദ്ദീൻ തങ്ങള്‍ക്ക് നേരത്തേയും ഇത്തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളതായി പരാതിയുണ്ട്. സലഹാഹുദ്ദീൻ തങ്ങള്‍ പെൺകുട്ടിയുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ പെൺകുട്ടിക്ക് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണും പൊലീസിനു കിട്ടിയിട്ടുണ്ട്.ഐ.ടി ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.