കാ​ൺ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യ്ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 

കാ​ൺ​പൂ​രി​ലെ ബി​ക്കാ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഡി​വൈ​എ​സ്പി ദേ​വ​ന്ദ്ര മി​ശ്ര​യും മൂ​ന്നു എസ്.ഐമാരും നാ​ലു കോ​ൺ​സ്റ്റ​ബി​ളു​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകൾ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു’– കാൻപുർ പൊലീസ് മേധാവി ദിനേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ക്രിമിനലുകൾ ഗ്രാമത്തിലേക്കുള്ള റോഡ് തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്, ഈ സമയം കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്നാണു ക്രിമിനല്‍ സംഘം പൊലീസിനെതിരെ വെടിവച്ചത്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയതായും ഡിജിപി അറിയിച്ചു. 

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ചി​ച്ചു. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.