ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. 

ബാംഗ്ലൂർ: പരപുരുഷ ബന്ധമെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് മുപ്പത് തവണ കുത്തി കൊലപ്പെടുത്തി. കർണാടകയിലാണ് ക്രൂരകൃത്യം നടന്നത്. ജുബൈദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യുവതിയെ ഷെരീഫ് കത്തി ഉപയോ​ഗിച്ച് മുപ്പത് തവണ കുത്തി. ജുബൈദയുടെ കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജൂബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. 

ഏഴ് വർഷം മുമ്പാണ് ജുബൈദയും ഷെരീഫും തമ്മിൽ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഭവത്തിൽ‌ തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.