ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തില്‍ ഇവര്‍ക്ക് സഹായം നല്‍കിയവരെയും പ്രതി ചേര്‍ക്കുമെന്ന് എക്‌സൈസ്.

കാസര്‍ഗോഡ്: കാസര്‍ഗോഡ് 107 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്. മഞ്ചേശ്വരം കോയിപ്പാടി സ്വദേശി ഷഹീര്‍ റഹീം, ഷരീഫ് എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും അറസ്റ്റ് ചെയ്തത്. മഹീന്ദ്ര ബൊലെറോ പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തില്‍ ഇവര്‍ക്ക് സഹായം നല്‍കിയവരെയും പ്രതി ചേര്‍ക്കുമെന്ന് എക്‌സൈസ് അറിയിച്ചു. 

പരിശോധന സംഘത്തില്‍ ഗ്രേഡ് എഇഐമാരായ ജെയിംസ് എബ്രഹാം കുറിയോ, മുരളി കെ.വി എന്നിവരും പ്രിവന്റിവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, നസറുദ്ദീന്‍, ഷിജിത്ത് വിവി, മഞ്ജുനാഥന്‍ വി, മോഹനകുമാര്‍ എല്‍, സതീശന്‍ കെ, സോനു സെബാസ്റ്റ്യന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ ഡ്രൈവര്‍മാരായ വിജയന്‍ പി.എസ്, ക്രിസ്റ്റീന്‍ പി.എ എന്നിവരും പങ്കെടുത്തു.

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 5.15 കിലോ കഞ്ചാവ് പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. ധന്‍ബാദ് - ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും ആര്‍പിഎഫും സംയുക്തമായിട്ടായിരുന്നു ട്രെയിനില്‍ പരിശോധന നടത്തിയത്.

പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍; ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്നത് വ്യാജ സന്ദേശം

YouTube video player