ഇടുക്കി: കട്ടപ്പനയിലെ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ മുറിവും ഉണ്ടായിരുന്നു.  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞയാഴ്ചയാണ് സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്.  യുവതി അറിയിച്ചത് പ്രകാരം വീട്ടുകാർ എത്തിയപ്പോഴാണ് ഹോസ്റ്റൽ വാർഡൻ അടക്കം വിവരം അറിഞ്ഞത്. കുഞ്ഞിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 
 

Read Also: എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച് എംജിഎംആശുപത്രി...