എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് മലയാളത്തിലെ ഒരു ഹിറ്റ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അറുപത്തിയൊന്നുകാരി നടി പരാതി നല്‍കിയത്. 

കായംകുളം: ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂ‍ഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് സീരിയൽ നടിയുടെ പരാതിയില്‍ കായംകുളം പൊലീസിൽ കേസ് എടുത്തു. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് മലയാളത്തിലെ ഒരു ഹിറ്റ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അറുപത്തിയൊന്നുകാരി നടി പരാതി നല്‍കിയത്.

സീരിയല്‍ സെറ്റില്‍ നിന്നും പരിചയപ്പെട്ട സിയ തനിക്ക് സ്മാർട് ഫോൺ വാങ്ങി നൽകിയെന്നും. ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും ഇവര്‍ പറയുന്നു. വാട്ട്സ്ആപ്പ് വഴിയും മറ്റും ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. പരാതിയില്‍ കായംകുളം പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തു.

കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.