തിരുവനന്തപുരം: നിയമത്തിന്റെ പരിമിതിയും സാങ്കേതിസംവിധാനത്തിന്‍റെ കുറവുമാണ് സൈബർ ആക്രണവുമായി ബന്ധപ്പെട്ട കേസുകൾ ഇഴഞ്ഞ് നീങ്ങാൻ കാരണമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പരാതികളിൽ 80 ശതമാനം വരെ അറസ്റ്റുണ്ടായെങ്കിലും ശിക്ഷ കുറവാണ്. നിയമത്തിലെ പരിമിതികൾ മറികടക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമിപിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അറിയിച്ചു. എന്നാൽ ഐ പി സി പ്രകാരം കേസെടുക്കാനുള്ള വകുപ്പുകൾ പൊലീസ് ഉപയോഗിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.

പ്രതിവർഷം മൂവായിരിത്തലധികം കേസുകളാണ് സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എടുക്കുന്നത്. ഇതിൽ മിക്ക കേസുകളിലേയും പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടും.വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഐ ടി ആക്ടിലെ 66 വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതാണ് വെല്ലുവിളിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

അപമാനമുണ്ടാക്കുന്ന പരാമർശത്തിന് കേരളപെലാസ് ആക്ടിലെ 120യും ഐ പി സിയും അനുസരിച്ചാണ് ഇപ്പോൾ കേസുകൾ എടുക്കുന്നത്. സൈബർ ആക്രമണം നടത്തുന്ന ആളെ കണ്ടെത്താൻ സർവീസ് പ്രോവൈഡറുടെ സഹായം വേണം. രാജ്യത്തിന് പുറത്താണ് പല കേസുകളുടേയും ഉറവിടം. 

ഫെയ്സബുക്ക് വാട്ട്സ് ആപ്പ് ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികകളിൽ നിന്ന് വിശദീകരണം തേടുമ്പോൾ മറുപടി വൈകുന്നതും വെല്ലുവിളിയാണ്.. വിവരങ്ങൾ ലഭിക്കുന്നത് വൈകുന്നത് മൂലം മിസോറാം ഗവർണർ ശ്രീധരൻപള്ളയെ അപമാനിച്ച കേസിൽ പോലും നടപടി ഉണ്ടായിട്ടില്ല. ഒന്നര വർഷം മുൻപ് സംസ്ഥാനവനിതാകമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയിലും നടപടിയില്ല

ഇങ്ങനെ പറയുമ്പോഴും മുഖ്യമന്ത്രിക്കെതിരെയോ മന്ത്രിമാർക്കെതിരെയോ വരുന്ന അപകീർത്തിപോസ്റ്റുകൾക്ക് ഞൊടിയിടയിലാണ് പൊലീസ് നടപടി. ഐ പി എസി 509 പ്രകാരം അപമാനിക്കുന്ന പരാമർശനം നടത്തിയതിനും 354 പ്രകാരം ലൈംഗികചുവയുള്ള പരമാർശനത്തിനും കേസുകൾ എടുക്കാം. 

ഐ ടി ആക്ടിലെ 67 പ്രകാരവും ലൈംഗികചുവയുള്ള പരാമർശനത്തിന് കേസുടുക്കാമെങ്കിലും പൊലീസ് പലപ്പോഴും ഇതിന് മുതിരാറില്ലെന്ന ആക്ഷേപം ശക്തമാണ്.