Asianet News MalayalamAsianet News Malayalam

വന്‍ കഞ്ചാവ് വേട്ടയുമായി 'കെമു'; മൂന്ന് നഗരങ്ങളില്‍ നിന്നായി അഞ്ച് പേര്‍ പിടിയില്‍

കാരോട് ബൈപ്പാസില്‍ ഒരു കിലോയിലധികം കഞ്ചാവുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ ശരത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

kerala excise arrested five youth in ganja cases joy
Author
First Published Dec 14, 2023, 10:01 PM IST

തിരുവനന്തപുരം: സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും കഞ്ചാവുമായി യുവാക്കളെ പിടിയിലായതായി എക്‌സൈസ്. തിരുവനന്തപുരത്ത് കാരോട് ബൈപ്പാസില്‍ ഒരു കിലോയിലധികം കഞ്ചാവുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ശരത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (KEMU) നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാംകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശങ്കര്‍, എം വിശാഖ്, കെ.ആര്‍.രജിത്ത്, ഹരിപ്രസാദ്, അനീഷ്.വി.ജെ, സുജിത്ത് വിഎസ് എന്നിവര്‍ പങ്കെടുത്തതായി എക്‌സൈസ് അറിയിച്ചു. 

എറണാകുളം നോര്‍ത്ത് പറവൂരില്‍ 1.54 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയിലായി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ദേവസിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പറവൂര്‍ സ്വദേശികളായ നിധിന്‍, മനോജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ മകനാണ് ഒന്നാം പ്രതിയായ നിധിന്‍. മനോജിനെ സ്‌പോട്ടില്‍ വച്ചും നിധിനെ പിന്നീട് നടന്ന തിരച്ചിലിലും അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട് എക്‌സൈസ്, സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.85 കിലോഗ്രാം കഞ്ചാവ് പിടികൂടി ഷനൂബ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി ഓടിയ ഷാനവാസ് എന്നയാളെയും പ്രതിയായി കേസില്‍ ചേര്‍ത്തിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  എസ്.ബി ആദര്‍ശ്, പാലക്കാട് ഐ.ബി ഇന്‍സ്‌പെക്ടര്‍ നൗഫല്‍.എന്‍, പാലക്കാട് ഐബിയിലെ പ്രിവന്റിവ് ഓഫിസര്‍മാരായ ആര്‍എസ് സുരേഷ്, ഓസ്റ്റിന്‍ കെ ജെ, വിശ്വകുമാര്‍ ടി ആര്‍, സുനില്‍കുമാര്‍ വി ആര്‍, പ്രസാദ് കെ, മണ്ണാര്‍ക്കാട് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ വിനോദ് എം.പി, ഷണ്മുഖന്‍ കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉദയന്‍ ആര്‍, ശ്രീജേഷ് ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തതായി എക്‌സൈസ് അറിയിച്ചു.

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം 
 

Latest Videos
Follow Us:
Download App:
  • android
  • ios