ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് തമിഴ്‌നാട് പൊലീസ്

പാലക്കാട് : തമിഴ്നാട്ടിൽ മലയാളി റയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം. തെങ്കാശിയിലാണ് സംഭവം. പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാൻ കഴിഞ്ഞില്ല. സംഭവം പീഡന ശ്രമമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രതി ക്രൂരമായി മർദിച്ചു. കല്ല് കൊണ്ടുള്ള അടിയിൽ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പ്രതി പിന്തുടർന്ന് അക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.