എറണാകുളം സ്വദേശി ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്
ബംഗളുരു: കോടികളുടെ മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ വിമുക്ത ഭടൻ ബംഗളുരുവിൽ പിടിയിൽ. എറണാകുളം സ്വദേശി ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. jaalifestyle.com എന്ന വെബ്‌സൈറ്റിലൂടെ പരസ്യം നൽകി കോടികൾ തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ അക്കൗണ്ടിൽ നിന്ന് 3.7 കോടി രൂപ പിടിച്ചെടുത്തെന്നും സിസിബി അറിയിച്ചു.
Add Asianetnews as a Preferred Source

