ആക്രമണത്തിൽ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു...
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ കഠാര ഉപയോഗിച്ച് 10 പേരെ ആക്രമിച്ച് മുറിപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ലോകം. സന്തോഷത്തോടെയിരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ തനിക്ക് കൊല്ലാൻ തോനുമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
36 കാരനായ ആളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
''ആറ് വർഷമായി എനിക്ക് സന്തോഷമായിരിക്കുന്ന സ്ത്രീകളെയെല്ലാം കൊല്ലണം എന്ന് തോനുന്നു. ആളുകളൊക്കെ സുഖമായിരിക്കുന്നു, എനിക്ക് ധാരാളം ആളുകളെ കൊല്ലാൻ ആഗ്രഹമുണ്ടായിരുന്നു... ” - പ്രതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പൊലീസ് പ്രതികരിച്ചത്. ജപ്പാനിൽ ആളുകൾ അക്രമാസക്തരാകുന്നതുവഴിയുള്ള കുറ്റകൃത്യങ്ങൾ കുറവാണ്.
