ടെക്‌സാസ് : രണ്ടുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞ്, തലയിൽ ഹെറോയിൻ കുത്തിവെച്ചതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങി. അമേരിക്കയിലെ ടെക്‌സാസിലെ ഫോർട്ട് വർത്തിലാണ് സംഭവം. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബ്രിക്‌സ്‌ലീ എന്ന പെൺകുഞ്ഞ് മൂന്നു ദിവസം കഴിഞ്ഞാണ് മരിച്ചത്.

ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുമ്പോൾ അമ്മയോ അമ്മൂമ്മയോ ഒന്നും എന്താണ് കുഞ്ഞിന് പറ്റിയത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കുഞ്ഞിന്റെ അമ്മയോ അമ്മൂമ്മയോ നൽകിയിരുന്നില്ല. ആംബുലൻസിൽ വെച്ചുതന്നെ സിപിആർ നൽകാൻ ശ്രമിച്ചിരുന്നു എങ്കിലും, പൾസ് വീണ്ടെടുക്കാൻ ആയിരുന്നില്ല. ആശുപത്രിയിലെത്തിച്ച ഉടനെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി എങ്കിലും, മൂന്നു ദിവസത്തിനുള്ളിൽ കുഞ്ഞ് മരിച്ചുപോവുകയാണുണ്ടായത്. എന്നാൽ, കുഞ്ഞിന്റെ മരണാനന്തരം നടന്ന പോസ്റ്റ് മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ മയക്കുമരുന്നായ ഹെറോയിന്റെ അംശം വളരെ അധികമായി കണ്ടെത്തപ്പെടുകയും, അതാണ് മരണ കാരണം എന്ന് വിധിയെഴുതപ്പെടുകയും ചെയ്തതോടെ സംഭവത്തിന്റെ ഗതി പാടെ മാറി. 

കേസിൽ കുറ്റക്കാരാണ് എന്ന സംശയത്തിന്റെ പുറത്ത് പൊലീസ് താമസിയാതെ കുഞ്ഞിന്റെ അമ്മ, 21 കാരിയായ ഡെസ്റ്റിനി ഹാർബർ, അമ്മൂമ്മ 37 കാരിയായ ക്രിസ്റ്റീൻ ബ്രാഡ്‌ലി, അമ്മൂമ്മയുടെ കാമുകനും ലിവ് ഇൻ പങ്കാളിയും ആയ ഡസ്റ്റിൻ വെയ്ൻ എന്ന 34 കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.