മത്സ്യകച്ചവടം നടത്തി കൊണ്ടിരുന്ന ജോസഫിനെ ബൈക്കിൽമുഖം മൂടി അണിഞ്ഞെത്തിയ ആറംഗ സംഘം ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് കൈകാലുകൾ തല്ലി ഒടിക്കുകയും ചെയ്തത്. 

കൊല്ലം: യുവാവിനെ മർദിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേരെ കൊല്ലം ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് സ്വദേശി അഭിലാഷ് മാങ്ങാട് സ്വദേശി സാജൻ എന്നിവരാണ് പിടിയിലായത്. മാർച്ച് ഇരുപത്തിഅഞ്ചാം തിയ്യതി പട്ടാപ്പകലാണ് കൊല്ലം ബൈവാസിനു സമീപം ആൽത്തറ മൂട്ടിൽ മത്സ്യകച്ചവടം നടത്തി കൊണ്ടിരുന്ന ജോസഫിനെ ബൈക്കിൽമുഖം മൂടി അണിഞ്ഞെത്തിയ ആറംഗ സംഘം ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് കൈകാലുകൾ തല്ലി ഒടിക്കുകയും ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred