കോതമംഗലത്ത് സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിതായി പരാതി. 

എറണാകുളം: കോതമംഗലത്ത് സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിതായി പരാതി. ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ ആറ് പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവരുടെ പശുക്കൾക്കാണ് പൊള്ളലേറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

പ്രദേശവാസികൾ ഊന്നുകൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വീണ്ടും ഒരു പശുവിന് കൂടി പൊള്ളലേൽക്കുകയായിരുന്നു. എന്നാൽ ആസിഡ് കൊണ്ടാണോ പശുവിന് പൊള്ളലേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വനമേഖലയിൽ മേഴാൻ പോയ കന്നുകാലികൾക്കാണ് പൊള്ളലേറ്റത്. കാടിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona