മലപ്പുറം: കോട്ടക്കൽ സീത വധക്കേസിൽ പ്രതി അബ്ദുൾ സലാം കുറ്റക്കാരനാണെന്ന് മഞ്ചേരി കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ആഭരണങ്ങൾ കവർച്ച ചെയ്യാൻ വേണ്ടി സീതയെ പ്രതി അബ്ദുൾ സലാം കൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ഒക്ടോബർ 15നായിരുന്നു കൊലപാതകം. കോട്ടക്കൽ എടരിക്കോട്ടെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സീത താമസിച്ചിരുന്നത്.