Asianet News MalayalamAsianet News Malayalam

കോട്ടയത്ത് 13 കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ

  • കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം
  • പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു
Kottayam kanjirappally rape case accused in police custody
Author
Kanjirappally, First Published Dec 7, 2019, 7:43 AM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുൺ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. 

പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.  

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios