ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോള്‍ അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കോഴിക്കോട്: ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയെ പിടികൂടി. പാലക്കാട് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.

ഇന്നലെ രാവിലെയാണ് സംഭവം. കൊടുവള്ളി സ്റ്റാന്‍ഡില്‍ നിന്ന് പതിമംഗലത്തെ വീട്ടിലേക്ക് പോകാനായി അമ്മയും കുട്ടിയും ബസില്‍ കയറി. ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോള്‍ അവരുടെ സമീപത്തു തന്നെയുണ്ടായിരുന്ന അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കരഞ്ഞതോടെ മോഷണശ്രമം പാളി. ഇത് ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിന്റെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അഞ്ജുവിനെ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അഞ്ജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 


കോട്ടയത്തും ബസില്‍ മോഷണം, യുവതി പിടിയില്‍

കോട്ടയം: കോട്ടയം പാമ്പാടിയില്‍ ബസിനുള്ളില്‍ വച്ച് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കോട്ടയം-എരുമേലി മുക്കന്‍ പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളില്‍ വച്ച് കറുകച്ചാല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ നെക്ക്‌ലേസ് കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസ് അങ്ങാടിവയല്‍ ഭാഗത്ത് നിര്‍ത്തിയ സമയം ഇവര്‍ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

'മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു, ചതി തിരിച്ചറിയണമായിരുന്നു'; വിമർശനവുമായി ജലീൽ

YouTube video player