പൊലീസുകാരനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം.
കോട്ടയം: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എൻവി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ മൂന്ന ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷൻ നൽകിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ ആക്രമണത്തിൽ പരിയാരം സ്വദേശി സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ആളുകൾ പൊലീസ് പിടിയിലായതോടെയാണ് അയൽക്കാനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് മനസിലായത്. സീമ ഭർത്താവുമായി കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവർ പൊലീസിന്റെ പിടിയെങ്കിലും സീമ ഒളിവിൽ ആയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
.
