റാഞ്ചി: റാഞ്ചിയില്‍ നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. 

നവംബര്‍ 26നാണ് സുഹൃത്തിനൊപ്പം റോഡ്സൈഡില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ബലാത്സംഗം ചെയ്തത്. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

രണ്ട് പേര്‍ ഒരുമിച്ചിരിക്കുന്നത് കണ്ട ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയും അവളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്നും ജാര്‍ഖണ്ഡ് ഡിജിപി കമല്‍ നയന്‍ വ്യക്തമാക്കി.