കഴിഞ്ഞ ആറുവര്‍ഷമായി വസ്തുവിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് തെളിഞ്ഞു

സികര്‍: രണ്ടാനമ്മയെ മര്‍ദ്ദിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അമ്മയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ അറസ്റ്റ്. രാജസ്ഥാനിലെ ജുഹുന്‍ജുനു ജില്ലയിലാണ് സംഭവം. സുരേഷ് സെയ്നി എന്നയാളാണ് അറസ്റ്റിലായത്. 

അമ്മയെ വലിച്ചിഴക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുള്ളത്. കഴിഞ്ഞ ആറുവര്‍ഷമായി വസ്തുവിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് തെളിഞ്ഞു.