കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്തു സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കുന്ന അഭിഭാഷകരാണ് ഇരുവരും.

ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻറാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. പെടപ്പള്ളിയിൽ കാറിൽ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്തു സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കുന്ന അഭിഭാഷകരാണ് ഇരുവരും. നേരത്തെ ഇരുവരുടേയും ജീവന് ഭാഷണിയുണ്ടെന്നും ഇരുവർക്കും സുരക്ഷ ഒരുക്കണമെന്നും കസ്റ്റഡി കൊലപാതക കേസ് പരിഗണിക്കവെ തെലങ്കാന ഹൈക്കോടതി ഡിജിപിയോട് നിർദേശിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred