Asianet News MalayalamAsianet News Malayalam

പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍

പ്രാദേശിക വനിതാ നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്.

Local Congress woman leader found murdered at her flat
Author
Vishakhapatnam, First Published Feb 27, 2019, 5:21 PM IST

വിശാഖപട്ടണം: പ്രാദേശിക വനിതാ നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്ലാറ്റില്‍ നിന്നും 200 ഗ്രാമുള്ള സ്വര്‍ണമാലയും മറ്റ് ചില ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. 

ഫ്ലാറ്റ് വാങ്ങാന്‍ ഒരു യുവതിയും യുവാവും വിജയയുമായി ബന്ധപ്പെട്ടിരുന്നതായി  പൊലീസ് കണ്ടെത്തി. 1.30 കോടി രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങാന്‍ തയ്യാറാണെന്ന് കാണിച്ച് വിജയക്ക് സന്ദേശം അയച്ചിരുന്നതായാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വിജയ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നു.  ജോലിയുടെ ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്നായിരുന്നു സന്ദേശം. 

തിങ്കളാഴ്ച വൈകുന്നേരം തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്ന് മറ്റൊരു വീട്ടില്‍ കിടന്നുറങ്ങി. അടുത്ത ദിവസം ബന്ധുവിന്‍റെ കയ്യിലുള്ള മറ്റൊരു കീ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നപ്പോള്‍ വിജയയെ ഫ്ലാറ്റിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios