അയോധ്യ: അവിഹിത ബന്ധം ആരോപിച്ച് യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ച് കളഞ്ഞ് നാട്ടുകാർ. അയോധ്യയിലെ കാന്ദ്പിപ്ര ​​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ​ഗുരുതരമായി പരുക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച യുവതിയുടെ വീട്ടിലെത്തിയ കാമുകനെയും യുവതിയെയും, യുവതിയുടെ ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു. 

അച്ഛൻ തൂങ്ങി മരിച്ചു, അമ്മ വിഷം കഴിച്ചു: സംഭവങ്ങള്‍ക്ക് സാക്ഷിയായ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു ...

ഇരുവരെയും പിടി കൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടി. പിന്നീടാണ് ബന്ധുക്കള്‍ ചേർന്ന് മൂക്ക് ഛേദിച്ചെടുത്തത്. തുടര്‍ന്ന് ഇവരെ പൊലിസിന് കൈമാറി. പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്യ പിതാവും ബന്ധുക്കളും അറസ്റ്റിലായതായി അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു. ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ ...