Asianet News MalayalamAsianet News Malayalam

ജയിലിൽ നിന്നിറങ്ങിയത് രണ്ടാഴ്ച മുൻപ്, പിന്നാലെ ലോറിയുടെ ബാറ്ററി മോഷണം, പ്രതി പിടിയിൽ

ഐരാപുരം സ്വദേശി  മനുമോഹനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

lorry battery theft accused arrest
Author
First Published Apr 3, 2024, 11:40 PM IST

എറണാകുളം: വളയൻചിറങ്ങരയിൽ ബാറ്ററി മോഷണം നടത്തിയ പ്രതി പിടിയിൽ. ഐരാപുരം സ്വദേശി  മനുമോഹനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മാർച്ച് 29ന് രാത്രി ആണ് സംഭവം. 

വളയൻചിറങ്ങരയിലെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മനുമോഹൻ. കുന്നത്തുനാട്, കുറുപ്പുംപടി, മൂവാറ്റുപുഴ, കോടനാട്, കാലടി പൊലീസ് സ്റ്റേഷനുകളിലായി ഒൻപത് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കോടനാട് സ്റ്റേഷനിലെ മോഷണ കേസിൽ രണ്ടാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കാപ്പ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios