ശനിയാഴ്ചത്തെ മദ്രസയിലെ ക്ലാസ് അവസാനിച്ച ശേഷം പെണ്‍കുട്ടിയോട് ക്ലാസില്‍ തുടരാന്‍ അബ്ദുള്‍ റഹീം ആവശ്യപ്പെടുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ പോയതോടെ ഇയാള്‍ ആറുവയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. 

ആറുവയസുകാരിയെ പീഡിപ്പിച്ചതിന്(Rape) മദ്രസ അധ്യാപകന്‍ (madrasa tutor) അറസ്റ്റില്‍. രാജസ്ഥാനിലെ(Rajasthan) കോട്ടയിലാണ് സംഭവം. അബ്ദുള്‍ റഹീം എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളെ പോക്സോ(POCSO) പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആറ് വയസുകാരിയുടെ രക്ഷിതാക്കള്‍ ദിഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ചത്തെ മദ്രസയിലെ ക്ലാസ് അവസാനിച്ച ശേഷം പെണ്‍കുട്ടിയോട് ക്ലാസില്‍ തുടരാന്‍ അബ്ദുള്‍ റഹീം ആവശ്യപ്പെടുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ പോയതോടെ ഇയാള്‍ ആറുവയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി മദ്രസയിലുണ്ടായ സംഭവം രക്ഷിതാക്കളോട് പറഞ്ഞു.

ഇങ്ങനെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അബ്ദുള്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ (POCSO Case) അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

വയനാട് അമ്പലവയലിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
വയനാട് അമ്പലവയലിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 49 വയസുകാരനായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. വയനാട് ചുള്ളിയോട് സ്വദേശിയാണ് നാസർ. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.