Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് 14കാരിക്ക് മയക്കുമരുന്ന് നൽകി പീഡനം; മുഖ്യപ്രതി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ്

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. 

malappuram pocso case two arrested
Author
Malappuram, First Published Feb 24, 2021, 11:07 AM IST

മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. പോക്സോ കേസിൽ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. 

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. 
 

Follow Us:
Download App:
  • android
  • ios