പീഡന വിവരം പുറത്തുപറഞ്ഞാലുണ്ടാകുന്ന നാണക്കേട് ഓർത്താണ് അന്ന് ഇക്കാര്യം പറയാതിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ബം​ഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് അമ്മയുടെ പരാതി. ബംഗളൂരുവിലെ ബെന്നൂരിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെ പൊലീസ് കേസെടുത്തു.

ഭര്‍ത്താവ് മകളെ പീഡിപ്പിച്ചുവെന്ന് ഒക്ടോബര്‍ 19നാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. പ്രതി പതിനാലുകാരിയായ മകളെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രമം തടയാൻ ശ്രമിച്ച അമ്മയെ തള്ളിമാറ്റിയ ശേഷം ഇയാൽ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പീഡന വിവരം പുറത്തുപറഞ്ഞാലുണ്ടാകുന്ന നാണക്കേട് ഓർത്താണ് അന്ന് ഇക്കാര്യം പറയാതിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ മകളോടുള്ള അതിക്രമം നിരന്തരമായതോടെയാണ് യുവതി ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ട് കാര്യം അറിയിക്കുകയായിരുന്നു.

ശേഷം ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.