15 തവണ കത്തികൊണ്ട് കുത്തി; കാമുകിയോട് കാമുകന്‍റെ ക്രൂരത

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 12:30 PM IST
man arrested for attack lover girl in tamil nadu
Highlights

ഇരുവരും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു

ചെന്നൈ: കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാഞ്ചിപുരം സ്വദേശി കെവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 24 വയസാണ്. ഇയാളുടെ കമ്പനിയിലെ തന്നെ ജീവനക്കാരി കാവ്യ എന്ന 22 കാരിയെ ആണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഇരുവരും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് അത് സംസാരിക്കാന്‍ കാവ്യയുടെ വീട്ടിലെത്തിയതായിരുന്നു കെവിന്‍. തുമന്നുയൂരിലെ മാളവിക അവന്യൂവിലെ ഫ്ലാറ്റിന് സമീപം ഇവര്‍ കണ്ടുമുട്ടി സംസാരിക്കുകയായിരുന്നു. ഈ സംസാരം വാക് തര്‍ക്കത്തിലേക്ക് നീങ്ങി.

ഇതോടെ കുപിതനായ കെവിന്‍ കയ്യിലുള്ള കത്തി ഉപയോഗിച്ച് കാവ്യയെ 15 തവണ കുത്തി. കഴുത്തില്‍ അടക്കമാണ് കാവ്യയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കെവിനെ പിടിച്ചുമാറ്റുകയും കാവ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കാവ്യയുടെ നില അതീവ ഗുരുതരം ആണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി കാവ്യ കെവിനോട് മിണ്ടാറില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതില്‍ കെവിന്‍ ഏറെ അസ്വസ്തനായിരുന്നു. കാവ്യയ്ക്ക് ബോധം തെളിഞ്ഞാല്‍ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

loader