Asianet News MalayalamAsianet News Malayalam

പാലക്കാട് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ പിടിയില്‍

തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങൾ  കണ്ടെത്തിയാണ് നഗരത്തിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.  തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസിലാക്കി വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു

man arrested for attacking girl
Author
Palakkad, First Published Aug 12, 2021, 1:00 AM IST

പാലക്കാട്: വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാൾ അറസ്റ്റില്‍.  തോലനൂർ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.  ഇയാൾക്കെതിരെ പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങൾ  കണ്ടെത്തിയാണ് നഗരത്തിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.  

തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസിലാക്കി വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടിൽ തുടരുകയായിരുന്നു.  സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios