പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികൾ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഓഡിഷൻ. 

കണ്ണൂര്‍: സിനിമാ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പയ്യന്നൂരിൽ സ്വകാര്യ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരിട്ടി സ്വദേശി കെ വി രമേശൻ ആണ് അറസ്റ്റിലായത്. ഹോട്ടലിലെത്തിയ യുവതികളിൽ ഒരാളെ ആർട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ കയറിപ്പിടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികൾ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഓഡിഷൻ. ഇവിടെ കാത്തിരുന്ന യുവതികളുടെ മുറിയിലേക്ക് ഇയാളെത്തി ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി.

യുവതികളുടെ ബഹളം കേട്ടെത്തിയവർ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് അറസ്റ്റിലായ രമേശൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും നിലവിൽ പയ്യന്നൂരിൽ വെച്ച് നടക്കുന്നുണ്ട്. മുൻപ് ഇത്തരത്തിൽ ആരെങ്കിലും ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.