പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്കി

ദില്ലി: മലയാളി വനിതയെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിൽ ഡൽഹി സ്വദേശി പിടിയിൽ. മോനു കുമാർ റാവത്തിനെ പാലാ പോലീസ് ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയത്. 2020 മുതൽ ഇയാൾ വാട്സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.