Asianet News MalayalamAsianet News Malayalam

വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ

തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാൻ  (പാപ്പച്ചൻ- 75) നെയാണ്  ബുധനാഴ്ച രാവിലേ ദുരൂഹ സാഹചര്യത്തിൽ സുഹൃത്ത്  സോജന്‍റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

man arrested for killed his friend in kozhikode
Author
Kozhikode, First Published Mar 12, 2021, 12:53 AM IST

കോഴിക്കോട്: വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയില്‍. കോടഞ്ചേരി മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായി (64)യെയാണ് കോടഞ്ചേരി പൊലീസ്സ് അറസ്റ്റ് ചെയ്തത്. തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാൻ  (പാപ്പച്ചൻ- 75) നെയാണ്  ബുധനാഴ്ച രാവിലേ ദുരൂഹ സാഹചര്യത്തിൽ സുഹൃത്ത്  സോജന്‍റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

സോജന്‍റെ വീട്ടിൽ വെച്ച് ചെറിയാനും മാത്യു മത്തായിയും ഒന്നിച്ച് മദ്യപിച്ചിരുന്നതായും ഇവർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് മാത്യു കത്തികൊണ്ട് ചെറിയാന്‍റെ തലയ്ക്ക് കുത്തുകയായിരുന്നെന്നും പൊലീസ്.  തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

സോജന്‍റെ വീട്ടിലെ നടുമുറിയിൽ പാപ്പച്ചനും, മാത്യുവും ഒന്നിച്ചായിരുന്നു ഉറങ്ങാൻ കിടന്നത്, സോജനും തന്‍റെ ഒൻപതു വയസ്സായ മകനും മറ്റൊരു മുറിയിലായിരുന്നു. രാവിലെ ജോലിക്ക് പോവാനായി സോജന്‍ എണീറ്റപ്പോഴാണ് ചെറിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്, മാത്യു സ്ഥലം വിട്ടിരുന്നു. കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍  സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  മാത്യു മത്തായിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ മാത്യുവിനെ റിമാൻറ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios