Asianet News MalayalamAsianet News Malayalam

എട്ടുവയസ്സുകാരിയായ മകളെ ലൈംഗിക അടിമയാക്കിയ പിതാവ് അറസ്റ്റില്‍

അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ട് മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

man arrested for rape 8 year old daughter
Author
Gurgaon, First Published Apr 30, 2019, 9:15 AM IST

ഗുഡ്ഗാവ്: ഭാര്യ മരിച്ചതിന് ശേഷം എട്ടുവയസ്സുകാരിയെ മകളെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഗുഡ്ഗാവിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ട് മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മ

ദ്യപിച്ചെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയ്ക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും ബലാത്സംഗത്തിനിരയാക്കിരയാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.  പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios