തിരുവനന്തപുരം: തിരുവനന്തപുരത്ത് ആദിവാസി കോളനിയിലെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വിതുര കല്ല സ്വദേശി സത്യചന്ദ്രനാണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു

ആരുമില്ലാത്ത നേരം നോക്കിയാണ് സത്യചന്ദ്രൻ പെൺകുട്ടികളുടെ വീട്ടിലെത്തി മോശമായി പെരുമാറിയിരുന്നത്. പെൺകുട്ടികളുടെ അച്ഛന്റെ സുഹൃത്താണ് സത്യചന്ദ്രൻ.

ആദിവാസി കോളനിയിൽ കൗൺസലിങ്ങിനായെത്തിയ സാമൂഹ്യപ്രവർത്തകയോടാണ് കുട്ടികൾ വിവരം പറഞ്ഞത്. തുടർന്ന് വിതുര പൊലീസ് നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്.

പെൺകുട്ടികളെ കുറച്ച് നാളായി പെരുമാൾ ശല്യം ചെയ്യാറുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയെ കുറിച്ച് പ്രദേശത്തെ ചില സ്ത്രീകൾക്കും പരാതിയുണ്ട്. ഇയാൾക്ക് ചാരായം വാറ്റടക്കമുള്ള ജോലികളുമുണ്ടെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.