Asianet News MalayalamAsianet News Malayalam

പത്താം ക്ലാസുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു; പ്രതി പിടിയില്‍

സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കടയില്‍ ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയെ നാളുകളായി ഉപദ്രവിക്കുകയായിരുന്നു. 

man arrested for sexual abuse against 10th standard student in cherthala
Author
Cherthala, First Published Feb 1, 2020, 7:53 PM IST

ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാരനാട് കുളങ്ങരവെളി ഷിബു (45)നെയാണ് പോക്‌സോ നിയമ പ്രകാരം ചേര്‍ത്തല പൊലീസ് പിടികൂടിയത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കടയില്‍ ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയെ നാളുകളായി ഉപദ്രവിക്കുകയായിരുന്നു. 

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതി പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്ന് സി.ഐ വി.പി മോഹന്‍ലാല്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കുടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios