Asianet News MalayalamAsianet News Malayalam

മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

man arrested for sexually abuse minor boy in idukki
Author
Idukki, First Published Jul 30, 2022, 7:55 AM IST

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവിനെയാണ് കുമളി പൊലീസ് അറസ്റ്റു ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ നൽകിയ പരാതിയെ തുട‍ന്നാണ് പൊലീസ് രജീവിനെ അറസ്റ്റ് ചെയ്തത്.

Read More :  എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ഒരു മാസം പീഡിപ്പിച്ചു; പുറത്തറിഞ്ഞത് കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ


14 കാരിയെ ഏഴ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു, മൂന്ന് പേര്‍ പിടിയിൽ

ജയ്പൂര്‍ : രാജസ്ഥാനിലെ ദോൽപ്പുരിൽ 14 കാരിയെ ഏഴ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് രാജസ്ഥാൻ പൊലീസ്.

മധ്യവയസ്കനായ ആൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും സമീപത്തെ ടോളിനടുത്ത് വച്ച് ഏഴ് പേർ ചേർന്ന് കുട്ടിയെ ഒരു വണ്ടിയിലിട്ട് കൊണ്ടുപോകുകയുമായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ നേരിട്ട പെൺകുട്ടിയെ അടുത്ത ദിവസം രാവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്. ജൂലൈ 26 ന് മാർക്കറ്റിൽ പോകാനിറങ്ങിയ പെൺകുട്ടിയെ മധ്യവയസ്കനായ ആൾ ബസേരി റോഡിലെ ടോളിന് സമീപം ഇറക്കി. അവിടെ നിന്ന് ഏഴ് പേർ‌ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios