കൊച്ചി: നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നിന്നും പത്ത് വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. തൃശ്ശൂ‍ർ സ്വദേശി രഘുരാമനാണ് ബംഗലുരുവിലേക്കുള്ള യാത്രക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

ചോദ്യം ചെയ്യലിൽ യാത്രക്കാരന് തോക്ക് ലൈസൻസ് ഉണ്ടെന്ന് ബോധ്യമായി. എന്നാൽ തിരകൾ വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതേതുടർന്ന് വിമാനത്താവള അധികൃതർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പെൈലീസിന് കൈമാറി.