ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ  ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നവവരനെ വിവാഹ മോചനത്തിനായി മുത്തലാഖ് (muthalaq) ചൊല്ലണമെന്ന് ആവശ്യപ്പെട്ട് തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ ആറ് പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. തട്ടികൊണ്ടു പോകൽ, മർദ്ദനം, വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്നലെയാണ് കോട്ടക്കൽ ചങ്കുവട്ടി സ്വദേശിയായ അബ്ദുൾ അസീബിനെ തട്ടികൊണ്ടു പോയി മർദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയിൽ ചികിത്സയിലാണ്.

നന്മണ്ടയിൽ മുൻ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി വെട്ടിയത് ബാങ്ക് ജീവനക്കാരിയെ, കസ്റ്റഡിയിൽ

YouTube video player

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്. തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ansi kabeer|മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്