ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു.ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ യുവതിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ (nanminda) മുൻ ഭാര്യയെ (ex wife) ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ (bank clerk) വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. കൈക്ക് പരിക്കേറ്റ ക്ലാർക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻ ഭാര്യ സുസ്മിത ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സുസ്മിത മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജു ബാങ്കിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. മാസ്ക് ധരിച്ചതിനാല്‍ സുസ്മിതയാണെന്ന് ധരിച്ചാണ് ബിജു, ശ്രീഷ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

read more Ansi kabeer|മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്

read more കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രിയും; ആർ ബിന്ദു വിവാദത്തിൽ